മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്; ശ്രീറാമിനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി; 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം

മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി
മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസ്; ശ്രീറാമിനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി; 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സര്‍ക്കാര്‍ വകുപ്പുതല നടപടി തുടങ്ങി. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
വാഹനപകട കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരമാണ് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തത്.

ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. അമിത വേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീര്‍ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീര്‍ മരിച്ചു. 

സംഭവത്തിന് ശേഷം നടന്ന കാര്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്ത പരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com