കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ട് യുവാക്കളുടെ സാഹസിക യാത്ര; ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്, ലൈസന്‍സ് റദ്ദാക്കിയേക്കും (വീഡിയോ)

വയനാട് ചുരത്തില്‍ അപകടകരമായ വിധത്തില്‍ യുവാക്കള്‍ കാര്‍ ഓടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി
കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ട് യുവാക്കളുടെ സാഹസിക യാത്ര; ഇടപെട്ട് മോട്ടോര്‍ വാഹന വകുപ്പ്, ലൈസന്‍സ് റദ്ദാക്കിയേക്കും (വീഡിയോ)

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ട്
അപകടകരമായ വിധത്തില്‍ യുവാക്കള്‍ വാഹനം ഓടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വാഹന ഉടമയോട് നാളെ കോഴിക്കോട് ആര്‍ടിഒ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. ഡ്രൈവിങ് ലൈസന്‍സ്  റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.

വയനാട് താമരശേരി ചുരത്തിലൂടെയായിരുന്നു യുവാക്കളുടെ സാഹസികയാത്ര. കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ടാണ് യുവാക്കളുടെ രാത്രി യാത്ര. ചുരത്തിലെ കൊടുംവളവുകള്‍ക്കിടയിലാണ് ഈ അതിരുവിട്ട അഭ്യാസപ്രകടനം. കാറിന്റെ പിന്നില്‍ സഞ്ചരിക്കുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. വാഹനത്തിന് പുറകിലും മുന്നിലുമായി നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നതും വിഡിയോയില്‍ കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com