'അംബാന്‍' 12 മണിക്കൂറിനകം ചുഴലിക്കാറ്റാകും ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്
'അംബാന്‍' 12 മണിക്കൂറിനകം ചുഴലിക്കാറ്റാകും ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി : അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അംബാന്‍ എന്നാണ് ചുഴലിക്കാറ്റിന് നല്‍കിയിട്ടുള്ള പേര്. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണിത്.

ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്‌കൈമെറ്റ് പ്രവചിച്ചിട്ടുണ്ട്. അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com