നാടിനായി നടക്കാം; ബിപിസിഎല്‍ വില്‍ക്കരുത്: ഡിവൈഎഫ്‌ഐ ലോങ് മാര്‍ച്ചിന് പിന്തുണയുമായി ആഷിഖ് അബു

ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അഞ്ചിന് നടത്തുന്ന ലോങ് മാര്‍ച്ചിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു
ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍നിന്ന്‌
ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍നിന്ന്‌

കൊച്ചി: ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അഞ്ചിന് നടത്തുന്ന ലോങ് മാര്‍ച്ചിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. ബിപിസിഎല്‍ വില്‍ക്കരുതെന്നും നാടിനായി നടക്കാന്‍ താനുമുണ്ടെന്നും ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഉള്‍പ്പെടെ ലാഭത്തില്‍പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി ബിപിസിഎല്‍ എണ്ണശുദ്ധീകരണശാലയും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണശുദ്ധീകരണ സ്ഥാപനമായ ബിപിസിഎല്ലിന്റെ ഓഹരികള്‍ ഇതോടെ പൂര്‍ണമായും സര്‍ക്കാര്‍ കൈയ്യൊഴിയും. ഇന്ത്യ ഗവണ്‍മെന്റ് 27.75 കോടിരൂപ ചെലവഴിച്ച് സ്ഥാപിച്ച ബിപിസിഎല്‍ 3.38 ലക്ഷം കോടി രൂപയിലധികം വിറ്റുവരവും 7132 കോടിരൂപ ലാഭവുമുള്ള സ്ഥാപനമാണ്.  48,182 കോടിയിലധികം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായസ്ഥാപനം കൂടിയാണ്.  വില്‍പന രാജ്യത്തിന്റെ  ഊര്‍ജസുരക്ഷയെയും  ബാധിക്കും. കേരളത്തിന്റെ  5426 കോടിരൂപയുടെ വ്യവസായ സ്വപ്‌നപദ്ധതിയായ പെട്രോകെമിക്കല്‍ പാര്‍ക്കും ത്രിശങ്കുവിലാകും.

ബിപിസിഎല്‍ വില്‍പ്പനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ച ഘട്ടത്തില്‍ത്തന്നെ നിരവധി ബഹുരാഷ്ട്ര എണ്ണകമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. അമേരിക്കന്‍ എണ്ണക്കമ്പനിയായ ടെലൂറിയനാണ് ഇവരില്‍ മുന്‍പന്തിയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com