അവസാനമായി വിളിച്ചത് ശനിയാഴ്ച രാത്രി; മലയാളി വിദ്യാർഥിനി ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ  

ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയായിരുന്നു
അവസാനമായി വിളിച്ചത് ശനിയാഴ്ച രാത്രി; മലയാളി വിദ്യാർഥിനി ജർമനിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ  

മാവേലിക്കര :  ജർമനിയിലെ ഹോസ്റ്റൽ മുറിയിൽ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു. 27കാരിയായ അനില അച്ചൻകുഞ്ഞിനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മാവേലിക്കര പുന്നമ്മൂട് സ്വദേശി അച്ചൻകുഞ്ഞിന്റെ ഏക മകളാണ് അനില. ജർമനിയിലെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈ‍ഡ് സയൻസിലെ എംഎസ് വിദ്യാർഥിനിയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് അനില അവസാനമായി വീട്ടിലേക്ക് വിളിച്ചത്. പിറ്റേദിവസം അച്ചൻകുഞ്ഞ് മകളെ വിളിച്ചിരുന്നെങ്കിലും അനില ഫോൺ എടുത്തില്ല. തിങ്കൾ വൈകിട്ട് ജർമനിയിലെ സമീപവാസിയായ ഒരാൾ ഫോണിൽ മരണവിവരം അറിയിക്കുകയായിരുന്നു. മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും അറിവായിട്ടില്ല. 

കുസാറ്റിൽ ജോലി ചെയ്യവേ 2017ൽ ആണ് ഉപരിപഠനത്തിനായി അനില ജർമനിയിൽ പോയത്. കഴിഞ്ഞ വർഷം അവധിക്കു വന്നിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com