റോഡിലെ ആ കാഴ്ച കണ്ട് അവർ അമ്പരന്നു; പിന്നെ, കാർ ലൈറ്റിന്റെ വെളിച്ചത്തിൽ ദൃശ്യങ്ങൾ പകർത്തി (വീഡിയോ)

റോഡിന് നടുവിലൂടെയുള്ള കടുവകളുടെ സ്വൈരവിഹാരം വാഹന യാത്രികരെ ഭീതിയിലാഴ്ത്തി
റോഡിലെ ആ കാഴ്ച കണ്ട് അവർ അമ്പരന്നു; പിന്നെ, കാർ ലൈറ്റിന്റെ വെളിച്ചത്തിൽ ദൃശ്യങ്ങൾ പകർത്തി (വീഡിയോ)

മൂന്നാർ​: റോഡിന് നടുവിലൂടെയുള്ള കടുവകളുടെ സ്വൈരവിഹാരം വാഹന യാത്രികരെ ഭീതിയിലാഴ്ത്തി. മൂന്നാർ- ഉദുമൽപ്പേട്ട അന്തർ സംസ്ഥാന പാതയിൽ ചിന്നാറിലാണ് കടുവകൾ റോഡിലിറങ്ങിയത്. ചിന്നാർ വന്യ ജീവ സങ്കേതത്തിന്റെ ഭാഗമായ എസ് വളവിന് താഴ്ഭാഗത്തായാണ് കടുവകൾ എത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെ കോയമ്പത്തൂരിൽ പോയി മടങ്ങി വരികയായിരുന്ന മറയൂർ സ്വദേശി ശക്തിയും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലാണ് രണ്ട് കടുവകൾ എത്തിയത്. കാർ ലൈറ്റിന്റെ വെളിച്ചത്തിൽ റോഡിന് നടുവിലൂടെ വാഹനത്തിനടുത്തേയ്ക്ക് വന്ന കടുവയുടെ ദൃശ്യം പകർത്തിയത് ശക്തിയാണ്. 

ചിന്നാർ വന്യജീവി സങ്കേതത്തിനൊപ്പം ചേർന്ന് കിടക്കുന്ന ഇരവികുളം ദേശീയോദ്യാനം, തമിഴ്നാടിന്റെ ഭാഗമായ ആനമല ടൈഗർ റിസർവ്വ് എന്നിവടങ്ങളിൽ നിരവധി കടുവയും പുലിയുമുണ്ട്. എന്നാൽ അപൂർവമായേ ഇവ റോഡിൽ എത്താറുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com