മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; നിങ്ങളുടെ പ്രായം ചോദിക്കും 

ദ്യം വാങ്ങാന്‍ ഔട്ട്ലെറ്റുകളുടെ മുന്നില്‍ കാത്തുനില്‍ക്കുന്നവരുടെ പ്രായ വിവരം ശേഖരിക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍
മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; നിങ്ങളുടെ പ്രായം ചോദിക്കും 

തിരുവനന്തപുരം: മദ്യം വാങ്ങാന്‍ ഔട്ട്ലെറ്റുകളുടെ മുന്നില്‍ കാത്തുനില്‍ക്കുന്നവരുടെ പ്രായ വിവരം ശേഖരിക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ മദ്യം വാങ്ങുന്നവരുടെ വയസ് ചോദിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കിയത്.

ഓരോ സമയത്തും ഏത് പ്രായത്തിലുളളവരാണ് മദ്യം വാങ്ങാന്‍ വരുന്നത് എന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സര്‍വ്വേ. ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആവും പ്രായം ചോദിക്കുക. ഇത് രേഖപ്പെടുത്താനുളള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com