17ലെ ഹർത്താൽ നിയമവിരുദ്ധം; നടത്തിയാൽ കർശന നടപടി; പൊലീസ്

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പൊലീസ്
17ലെ ഹർത്താൽ നിയമവിരുദ്ധം; നടത്തിയാൽ കർശന നടപടി; പൊലീസ്

തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പൊലീസ്. ഹർത്താൽ നടത്താനുദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുന്നേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തിൽ ഒരു സംഘടനയും അറിയിപ്പ് നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംയുക്ത ഹർത്താൽ എന്ന തരത്തിലുള്ള പ്രചാരണവുമായി സാമൂഹിക മാധ്യമങ്ങളിൽ സജീവ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു നോട്ടീസും കിട്ടിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

വാർത്താക്കുറിപ്പിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ജില്ലകളിലെയും പൊലീസ് മേധാവിമാരാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. നിയമവിരുദ്ധമായി ഹർത്താൽ നടത്തിയാൽ കർശന നടപടിയുണ്ടാകും.

എസ്‍ഡിപിഐ, ബിഎസ്‍പി, എസ്ഐഒ എന്നീ സംഘടനകളാണ് നിലവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. സിപിഎമ്മും ഹർത്താലിന് എതിരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com