കേരള പൊലീസിന്റെ  ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം
കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍നിന്നുള്ള ചിത്രം

ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി; പൊലീസിന്റെ ശ്വാനസേനയിലേക്ക് അവര്‍ ഇരുപതു പേര്‍ കൂടി

ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി; പൊലീസിന്റെ ശ്വാനസേനയിലേക്ക് അവര്‍ ഇരുപതു പേര്‍ കൂടി

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ശ്വാനസേനയിലേയ്ക്ക് 20 നായ്ക്കുട്ടികള്‍ കൂടി. ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നാല് ബ്രീഡുകളില്‍ നിന്നായി 20 പുതിയ നായ്ക്കുട്ടികളെ എത്തിച്ചത്. 

ബെല്‍ജിയം മലിനോയ്‌സ്, ബീഗിള്‍, ചിപ്പിപ്പാറൈ, കന്നി എന്നീ വിഭാഗങ്ങളില്‍ നിന്നായി 20 നായ്ക്കുട്ടികളാണ് കെ 9 സ്‌ക്വാഡ് എന്ന ശ്വാനസംഘത്തില്‍ ചേരുന്നത്. ഇവയില്‍ മൂന്നെണ്ണം പൊതുജനങ്ങള്‍ ദാനം ചെയ്തതാണ്. ഉന്നത ഗുണനിലവാരമുള്ള ബ്രീഡുകളില്‍ നിന്നാണ് നായ്ക്കുട്ടികളെ തിരഞ്ഞെടുത്തത്.

രക്ഷാപ്രവര്‍ത്തനത്തിനും സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനുമായി ട്രാക്കര്‍, സ്‌നിഫര്‍ വിഭാഗങ്ങളിലായാണ് ഇവയ്ക്ക് പരിശീലനം നല്‍കുക. മയക്കുമരുന്നുകളും സ്‌ഫോടകവസ്തുക്കളും കണ്ടുപിടിക്കാനും കാണാതായ ആള്‍ക്കാരെ കണ്ടെത്താനും പരിശീലനമുണ്ടാകും. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് തെളിവുകള്‍ ശേഖരിക്കുന്നതിനും പൊലീസ് ലക്ഷ്യമിട്ടയാളെ ആക്രമിച്ചു കീഴടക്കാനും പരിശീലിപ്പിക്കും. 

പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്‍ഡക്ഷന്‍ ബാഡ്ജ് അണിയിച്ച് പുതിയ അതിഥികളെ സ്വീകരിച്ചു. സേവനകാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന 12 പൊലീസ് നായ്ക്കളെ ഡിഇന്‍ഡക്ഷന്‍ മെഡല്‍ അണിയിച്ച് യാത്രയാക്കി. സേവനകാലാവധി പൂര്‍ത്തിയാക്കുന്ന 12 പൊലീസ് നായ്ക്കള്‍ക്ക് വിശ്രമ ജീവിതത്തിനായി തൃശൂരിലെ കേരളാ പൊലീസ് അക്കാഡമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്റ് ഹോം ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com