ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എബിവിപി

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊളജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ ശ്രമിച്ചതാണ് മര്‍ദനത്തിന് കാരണമായത്
ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എബിവിപി

കൊച്ചി; തൃശൂര്‍ കേരളവര്‍മ കൊളജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് എബിവിപി പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കൊളജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ ശ്രമിച്ചതാണ് മര്‍ദനത്തിന് കാരണമായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ബുധനാഴ്ച രാവിലെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ക്യാംപസില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് എബിവിപി പ്രവര്‍ത്തകര്‍ ക്യാംപസില്‍ സംവാദം സംഘടിപ്പിച്ചിരുന്നു. ഇത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രതീകാത്മകമായി ക്യാംപസിന് പുറത്ത് എബിവിപി പ്രവര്‍ത്തകര്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്എഫ്‌ഐ  എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ സംഘര്‍ഷം.

എബിവിപി പ്രവര്‍ത്തകനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിമര്‍ശനം രൂക്ഷമായതിന് പിന്നാലെ 20 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com