ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് കേന്ദ്ര സർക്കാർ പാലിച്ചത്; പൗരത്വ നിയമ ഭേദ​ഗതിയിൽ ​ഗവർണർ

പാകിസ്ഥാനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം
ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് കേന്ദ്ര സർക്കാർ പാലിച്ചത്; പൗരത്വ നിയമ ഭേദ​ഗതിയിൽ ​ഗവർണർ

തിരുവനന്തപുരം: ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനം ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുകയായിരുന്നുവെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്ഥാനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവേയാണ് ​ഗവർണർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സര്‍ക്കാര്‍ അതിന് നിയമപരമായ രൂപം നല്‍കുകയാണ് ചെയ്തത്. പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യമായാണ് രൂപം കൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങള്‍ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു.

മുസ്ലീങ്ങള്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് വന്നതെന്ന് സമ്മതിക്കുന്നു. പക്ഷേ അവര്‍ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല ഇവിടെയെത്തിയത്. മറിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി വന്നവരാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com