ക്രിസ്മസ് തിരക്ക്, കൊച്ചി  മെട്രോയുടെ സമയം നീട്ടി 

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെട്രോ അരമണിക്കൂര്‍ അധികം സര്‍വീസ് നടത്തും
ക്രിസ്മസ് തിരക്ക്, കൊച്ചി  മെട്രോയുടെ സമയം നീട്ടി 

കൊച്ചി: ക്രിസ്മസ് കാലത്തെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോയുടെ സമയം നീട്ടി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മെട്രോ അരമണിക്കൂര്‍ അധികം സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ ആലുവയില്‍ നിന്ന് തൈക്കൂടത്തേക്കും തൈക്കൂടത്തു നിന്ന് ആലുവയിലേക്കും രാത്രി 10: 30നായിരിക്കും അവസാന സര്‍വീസെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. 

സാധാരണ ദിവസങ്ങളില്‍ രാത്രി പത്ത് മണി വരെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. രാവിലെ ആറുമണിക്കാണ് ആദ്യ സര്‍വീസ്. ക്രിസ്മസ് പ്രമാണിച്ച് രാവിലത്തെ സമയക്രമത്തില്‍ മാറ്റമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com