ശശി തരൂര്‍ 'മൊല്ലാക്ക തരൂര്‍'; മുസ്ലീങ്ങള്‍ക്ക് മക്ക എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുക്കള്‍ക്ക്‌ രാമജന്മഭൂമിയായ ഇന്ത്യ; ബി ഗോപാലകൃഷ്ണന്‍

മുസ്ലീം സമൂഹത്തിന് മക്ക എങ്ങനെയാണോ, ജൂതന്‍മാര്‍ക്ക് ജറുസലേം എങ്ങനെയാണോ, അതേപോലെയാണ് ഹിന്ദുക്കള്‍ക്ക്‌ രാമന്റെയും കൃഷ്ണന്റെയും ജന്മഭൂമിയായ ഈ നാട്‌
ശശി തരൂര്‍ 'മൊല്ലാക്ക തരൂര്‍'; മുസ്ലീങ്ങള്‍ക്ക് മക്ക എങ്ങനെയാണോ അതുപോലെയാണ് ഹിന്ദുക്കള്‍ക്ക്‌ രാമജന്മഭൂമിയായ ഇന്ത്യ; ബി ഗോപാലകൃഷ്ണന്‍


കൊച്ചി: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമത്തിനെതിരെ രാജ്യവ്യാപകമായി മതേതര റാലികള്‍ നടക്കുകയാണെന്നാണ് ഒരു വിഭാഗത്തിന്റെ പ്രചാരണം. എന്നാല്‍ ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന മതേതര റാലിയില്‍ വിളിച്ച മുദ്രാവാക്യം അള്ളാഹു അക്ബര്‍, തക്ബീര്‍ ബോലോ എന്നാണ്.  അത് ഉദ്ഘാടനം ചെയ്തത് മതേതരവാദിയായ ശശി തരൂരും. അങ്ങനെയെങ്കില്‍ ആ മതേതരവാദിയെ മൊല്ലാക്ക തരൂര്‍ എന്ന് വിളിക്കേണ്ടി വരുമെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മതസംഘടനകള്‍ നടത്തുന്ന റാലിയില്‍ അള്ളാഹു അക്ബര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ല. ശബരിമല വിഷയത്തില്‍ വിളിച്ചത് ശരണം അയ്യപ്പാ എന്നായിരുന്നു. എന്നാല്‍ അത്തരം പരിപാടിയില്‍ വന്ന് പ്രസംഗിച്ചിട്ട് താന്‍ മതേതരവാദിയാണെന്ന് അയാള്‍ ആവര്‍ത്തിച്ചാല്‍ ആയാളെ ശശി തരൂര്‍ എന്നതിന് പകരം മൊല്ലാക്കാ തരൂര്‍ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വനിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തില്ലെന്നും നിയമത്തില്‍ മുസ്സീങ്ങള്‍ക്ക്  ഒരു വിവേചനവും ഇല്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുസ്ലീം സമൂഹത്തിന് മക്ക എങ്ങനെയാണോ, ജൂതന്‍മാര്‍ക്ക് ജറുസലേം എങ്ങനെയാണോ, അതേപോലെയാണ് രാമന്റെയും കൃഷ്ണന്റെയും ജന്മഭൂമിയായ ഈ നാടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീങ്ങളെ ഇവിടെ പൗരത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com