റോഡിന്റെ രണ്ടുവശത്തുമായി അണിനിരന്നത് നൂറുകണക്കിന് എല്‍ദോമാരും ബേസില്‍മാരും; കോതമംഗലം പള്ളിയില്‍ വിലാപ മതില്‍

പള്ളിയും മുത്തപ്പന്റെ കബറും പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആയിരക്കണക്കിന് എല്‍ദോ- ബേസില്‍മാര്‍ ചേര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ വിലാപ മതില്‍ തീര്‍ത്തു.
പൊതുസമ്മേളനം എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
പൊതുസമ്മേളനം എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

കോതമംഗലം: പള്ളിയും മുത്തപ്പന്റെ കബറും പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ മാര്‍ത്തോമ ചെറിയ പള്ളിയില്‍ ആയിരക്കണക്കിന് എല്‍ദോ- ബേസില്‍മാര്‍ ചേര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ വിലാപ മതില്‍ തീര്‍ത്തു. ഇവരെല്ലാം ചെറിയ പള്ളിയില്‍ മാമോദീസ മുങ്ങി എല്‍ദോയെന്നോ ബേസില്‍ എന്നോ പേര് സ്വീകരിച്ചവരാണ്. 

രണ്ടുവയസ്സുമുതല്‍ 90വയസ്സുവരെയുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. രണ്ടായിരം വര്‍ഷം മുമ്പ് ബാബിലോണ്‍-റോമന്‍ സൈന്യം ജറുസലേം ദേവാലയം തകര്‍ത്ത് ജനതയെ പുറത്താക്കിയപ്പോള്‍ ദേവാലയം പുതുക്കാനായി അസ്ഥിവാരം പണിത് വിലാപ മതിലുണ്ടാക്കി പ്രാര്‍ത്ഥിച്ചതിന്റെ സ്മരണയിലാണ് ചെറിയ പള്ളിയില്‍ ഇവര്‍ സമരം നടത്തിയത്. 

പരിശുദ്ധ ബാവയുടെ കബറിടത്തില്‍ മേഖല മെത്രാപ്പൊലീത്ത ഏലിയാസ് മാര്‍ യൂലിയോസിന്റെ പ്രാര്‍ത്ഥനയോടെ ആയിരുന്നു പരിപാടികള്‍ക്ക് തുടക്കമായത്. പള്ളിക്ക് മുന്നിലെ കല്‍ക്കുരിശില്‍ല്‍ നിന്ന് ദീപം തെളിയിച്ചാണ് വിലാപ മതില്‍ തുടങ്ങിയത്. മാര്‍ ബേസില്‍ സ്‌കൂള്‍ വരെ വിലാപ മതില്‍ നീണ്ടു. എല്‍ദോമാരില്‍ ഒരാളായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com