വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ബദല്‍ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
വ്യാഴാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ബദല്‍ സംവിധാനം കണ്ടെത്താതെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയത് വന്‍കിട കച്ചവടക്കാരെ സഹായിക്കാനാണെന്ന് സമിതി കുറ്റപ്പെടുത്തി. നിരോധനം പ്രാബല്യത്തില്‍ വരുന്ന ജനുവരി ഒന്നുമുതല്‍ സമരം തുടരുമെന്നും വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കില്ലെന്നും വ്യപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ പറഞ്ഞു.

ബദല്‍  സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കരുത്. ബദല്‍ സംവിധാനം നടപ്പാക്കുന്നതുവരെ നിലവിലെ രീതി തുടരണം. പ്ലാസ്റ്റിക് നിരോധനം ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കാനാണെന്നും സമിതി കുറ്റപ്പെടുത്തി. ഇന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന്റെതാണ് തീരുമാനം. ഉത്തരവ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമെന്നും വ്യാപാരികള്‍ മുന്നറയിപ്പ് നല്‍കി.

രാവിലെ ചേര്‍ന്ന യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ഉന്തും തല്ലുമുണ്ടായിരുന്നു. സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയ പ്രവര്‍ത്തകരെ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്നാരോപിച്ചായിരുന്നു സംഘര്‍ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com