പി സി ജോർജ്ജിന്റേത് ഏകാധിപത്യം ; ജനപക്ഷം നേതാക്കൾ ഐഎൻഎല്ലിൽ ചേർന്നു

കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍ട്ടി​യു​ടെ ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഐഎൻഎല്ലിൽ ചേർന്നു
പി സി ജോർജ്ജിന്റേത് ഏകാധിപത്യം ; ജനപക്ഷം നേതാക്കൾ ഐഎൻഎല്ലിൽ ചേർന്നു

കൊ​ച്ചി: പി സി ജോർജിന്റെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ച് കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍ട്ടി​യു​ടെ ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ ഐഎൻഎല്ലിൽ ചേർന്നു. ജനപക്ഷം ജനറൽ സെക്രട്ടറിമാരായ സ​ജാ​ദ് റ​ബ്ബാ​നി, മ​നോ​ജ് സി. ​നാ​യ​ര്‍ എന്നിവരാണ് ഇന്ത്യൻ നാഷണൽ ലീ​ഗിൽ ചേർന്നത്.  ജ​ന​പ​ക്ഷം എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി കെ.​എം. ജോ​ര്‍ജ്, ജി​ല്ല ഭാ​ര​വാ​ഹി വി​ബി​ന്‍ ജോ​ർ​ജ് വൈ​പ്പി​ന്‍ എന്നിവരും ഐഎൻഎല്ലിൽ ചേർന്നിട്ടുണ്ട്.  

പിസി ജോർജ്ജിന്റെ ഏ​കാ​ധി​പ​ത്യ​പ്ര​വ​ണ​ത​യി​ലും രാ​ഷ്​​ട്രീ​യ​ചാ​ഞ്ചാ​ട്ട​ത്തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി​യെ​ന്ന്​ ഐഎൻഎ​ൽ നേ​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ​ജാ​ദ് റ​ബ്ബാ​നി​യും മ​നോ​ജും പറഞ്ഞു. കോ​ർ ക​മ്മി​റ്റി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കാ​തെയാണ് പിസി ജോർജ് തീരുമാനമെടുക്കുന്നത്. കൂടാതെ പാ​ർ​ട്ടി​ക്ക​ക​ത്തെ അ​ച്ച​ട​ക്ക​രാ​ഹി​ത്യ​ത്തി​ലും മ​നം​മ​ടു​ത്താ​ണ് ഐഎൻഎല്ലിൽ ചേരാൻ തീരുമാനിച്ചതെന്ന്  ഇവർ പറഞ്ഞു. 

അ​തേ​സ​മ​യം, പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ​യു​ടെ നാ​ഷ​ന​ല്‍ സെ​ക്കു​ല​ർ കോ​ണ്‍ഫ​റ​ൻ​സു​മാ​യു​ള്ള ല​യ​നം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പു​ണ്ടാ​കു​മെ​ന്ന് ഐ.​എ​ന്‍.​എ​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ര്‍ പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com