വയനാട്ടില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുള്ളിപ്പുലി

ഓടുവെച്ച വീടിനു മുകളില്‍കയറിയ പുലി മുറിയിലേക്ക് വീഴുകയായിരുന്നു
വയനാട്ടില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുള്ളിപ്പുലി

വയനാട്: വയനാട് അതിര്‍ത്തി പ്രദേശമായ തമിഴ്‌നാട് പാട്ടവയലില്‍ വീട്ടില്‍ പുള്ളിപ്പുലി കയറി. തടിയില്‍ രായീന്റെ വീട്ടിലാണ് പുള്ളിപ്പുലി കയറിയത്. ഓടുവെച്ച വീടിനു മുകളില്‍കയറിയ പുലി മുറിയിലേക്ക് വീഴുകയായിരുന്നു. ആ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട് തുറന്നപ്പോഴാണ് കട്ടിലിനടയില്‍ പുലിയെ കണ്ടെത്തിയത്.


ഉടന്‍ വാതില്‍ പുറത്തുനിന്നും പൂട്ടി വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമായ ഇവിടെ വന്യമൃഗശല്യം രൂക്ഷമാണ്. നേരത്തെയും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com