കുംഭമാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍ എത്തിയേക്കും; സുരക്ഷ ശക്തമാക്കി പൊലീസ്

3000 പോലീസുകാരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കും
കുംഭമാസപൂജയ്ക്ക് നടതുറക്കുമ്പോള്‍ യുവതികള്‍ എത്തിയേക്കും; സുരക്ഷ ശക്തമാക്കി പൊലീസ്

തിരുവനന്തപുരം: കുംഭമാസപൂജകള്‍ക്കായി ശബരിമല നടതുറക്കുന്ന ദിവസങ്ങളില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയേക്കാമെന്ന് സംസ്ഥാന ഇന്റലിജന്റ്‌സ്. ഈ സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ തടയുന്നതിനായി കൂടുതല്‍ മുന്‍ കരുതലുകളുമായി പൊലീസ്. 3000 പോലീസുകാരെ സുരക്ഷാചുമതലകള്‍ക്കായി നിയോഗിക്കും. 

സന്നിധാനത്ത് പോലീസ് ആസ്ഥാനം സ്‌പെഷ്യല്‍ സെല്‍ എസ്.പി. വി. അജിത്തും ഡിവൈ.എസ്.പി.മാരായ പ്രതാപന്‍, പ്രദീപ്കുമാര്‍ എന്നിവരും സുരക്ഷാചുമതല വഹിക്കും. പമ്പയില്‍ ടെലി കമ്യൂണിക്കേഷന്‍ എസ്.പി. എച്ച്. മഞ്ജുനാഥ്, ഡിവൈ.എസ്.പിമാരായ ഹരികൃഷ്ണന്‍, വി. സുരേഷ് കുമാര്‍ എന്നിവരും നിലയ്ക്കലില്‍ കൊല്ലം കമ്മിഷണര്‍ പി. മധു, ഡിവൈ.എസ്.പിമാരായ സജീവന്‍, ജവഹര്‍ ജനാര്‍ദ് എന്നിവരും മേല്‍നോട്ടംവഹിക്കും.

തുലാമാസപൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ സംഘര്‍ഷ സാഹചര്യം ഇപ്പോഴില്ല. കുംഭമാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ യുവതികളെത്തിയാല്‍ അത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും പോലീസ് കരുതുന്നു. ചില സംഘടനകളെ ഇന്റലിജന്റ്‌സ് വിഭാഗം നിരീക്ഷിക്കുന്നുണ്ടെങ്കിലും പ്രതിഷേധങ്ങള്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമായിട്ടില്ല.സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഫെബ്രുവരി 12ന് രാവിലെ 10 മണിക്കുശേഷമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും സന്നിധാനത്തേക്കും ഭക്തരെയും മാധ്യമ പ്രവര്‍ത്തകരെയും കടത്തിവിടുകയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com