മലയാളം വാരികയുടെ 'നായനാര്‍ സ്മൃതി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു 

മലയാളം വാരികയുടെ 'നായനാര്‍ സ്മൃതി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു 
ഫോട്ടോ: എ സനേഷ്/എക്‌സ്പ്രസ്‌
ഫോട്ടോ: എ സനേഷ്/എക്‌സ്പ്രസ്‌

കൊച്ചി: സമകാലിക മലയാളം വാരിക പ്രസിദ്ധീകരിക്കുന്ന 'ഇകെ നായനാര്‍ സ്മൃതി' മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കൃതി സാഹിത്യോത്സവത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എംകെ സാനു പുസ്തകം ഏറ്റുവാങ്ങി. 

മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ചാണ് അപൂര്‍വ ചിത്രങ്ങളും ഓര്‍മക്കുറിപ്പുകളും ഉള്‍പ്പെടുത്തി നായനാര്‍ സ്മൃതി പ്രസിദ്ധീകരിക്കുന്നത്. ഇകെ നായനാരുടെ തന്നെ രചനകളില്‍നിന്നുള്ള ഭാഗങ്ങളും മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി, പന്ന്യന്‍ രവീന്ദ്രന്‍, ശാരദ ടീച്ചര്‍ എന്നിവരുടെ നായനാര്‍ ഓര്‍മകളും 'സ്മൃതി'യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

മറൈന്‍ ഡ്രൈവിലെ കൃതി വേദിയില്‍ നടന്ന പ്രകാശനച്ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മിനി ആന്റണി ഐഎഎസ്, കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, സംവിധായകന്‍ ജയരാജ്, ഏഴാച്ചേരി രാമചന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, സിപിഎം നേതാക്കളായ പി രാജീവ്, സിഎന്‍ മോഹനന്‍, വിഎന്‍ വാസവന്‍ എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com