ഒന്നരക്കിലോ കഞ്ചാവുമായി വയനാട്ടില്‍ ബസ് യാത്രക്കാരന്‍ അറസ്റ്റില്‍

കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസിലെ യാത്രക്കാരനായ ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു.
ഒന്നരക്കിലോ കഞ്ചാവുമായി വയനാട്ടില്‍ ബസ് യാത്രക്കാരന്‍ അറസ്റ്റില്‍

കല്‍പ്പറ്റ: ഒന്നരക്കിലോ കഞ്ചാവുമായി വയനാട്ടില്‍ ബസ് യാത്രക്കാരന്‍ അറസ്റ്റില്‍. തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി. കാസിം (42) ആണ് എക്‌സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.  

കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് ബസിലെ യാത്രക്കാരനായ ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് കണ്ടെടുത്തു. കാട്ടിക്കുളം രണ്ടാം ഗേറ്റിലായിരുന്നു മൂന്ന് വകുപ്പുകളുടെയും സംയുക്ത പരിശോധന. മൈസൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്നു ബസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com