പ്രവാസി വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ആര്‍ഐ വനിതാ സെല്ലുകള്‍ രൂപീകരിക്കും: മുഖ്യമന്ത്രി

പ്രവാസിവനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ എന്‍ആര്‍ഐ വനിതാ സെല്ലുകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രവാസി വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ആര്‍ഐ വനിതാ സെല്ലുകള്‍ രൂപീകരിക്കും: മുഖ്യമന്ത്രി

ദുബൈ: പ്രവാസിവനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ എന്‍ആര്‍ഐ വനിതാ സെല്ലുകള്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് എന്‍ആര്‍ഐ നിര്‍മാണ കമ്പനി രൂപീകരിക്കുമെന്നും ദുബായില്‍ ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


വിദേശത്തുപോകുന്ന വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് വനിതാ സെല്ലുകള്‍ രൂപീകരിക്കുന്നത്.ലോകകേരള സഭയുടെ ഉപസമിതികള്‍ സമര്‍പ്പിച്ച പത്തുശുപാര്‍ശകള്‍ പരിഗണനയിലാണെന്ന് അദ്ദഹം വ്യക്തമാക്കി. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു തൊഴില്‍ സംരഭകങ്ങള്‍ക്കായി കോര്‍പ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണ്. എന്‍ആര്‍ഐ നിര്‍മാണ കമ്പനിയില്‍ പ്രവാസികള്‍ക്ക് നിക്ഷേപം നടത്താമെന്നും ഇത് വികസനത്തിന് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിബാങ്കിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും നിക്ഷേപത്തിന് ഡിവിഡന്‍ഡ് നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com