വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതിക ശരീരം ജന്മനാട്ടിൽ; ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

പുല്‍വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്‍റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു
വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭൗതിക ശരീരം ജന്മനാട്ടിൽ; ആദരാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ

കൽപ്പറ്റ: പുല്‍വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വിവി വസന്തകുമാറിന്‍റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു. വീട്ടിലും സ്കൂളിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ലക്കിടിയിലെ വീട്ടില്‍ എത്തിയത്. രാത്രി എട്ട് മണിയോടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമാകും. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എകെ ശശീന്ദ്രൻ തുടങ്ങിയവരും ലക്കിടിയിലെത്തിയിരുന്നു. 

വീട്ടിനുള്ളിലേക്ക് കൊണ്ടുപോയ മൃതദേഹം വസന്തകുമാറിന്‍റെ ബന്ധുക്കളേയും കുടുംബ സുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. തുടര്‍ന്ന് മുറ്റത്തേക്ക്  കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാജ്ഞലി  അര്‍പ്പിച്ചു. പിന്നീട് വസന്തകുമാർ പഠിച്ച സ്കൂളിലേക്ക് കൊണ്ടുപോയി. 

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്‍റെ ഭൗതിക ശരീരം കരിപ്പൂരിലെത്തിച്ചത്.  ഇവിടെ വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാർ ആദരാഞ്ജലി അർപ്പിച്ചു. യാത്രാമധ്യേ തൊണ്ടയാട് വച്ചും രാമനാട്ടുകാര വച്ചും ജനങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്കാരം. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനമടക്കം സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎൽഎമാരും 

ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തിൽ ഹവില്‍ദാര്‍ വസന്തകുമാറടക്കം 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com