ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം; സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് കണ്ണന്താനം സെല്‍ഫി എടുത്തിട്ടില്ലെന്ന് എംടി രമേശ്

ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം - സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് കണ്ണന്താനം സെല്‍ഫി എടുത്തിട്ടില്ലെന്ന് എംടി രമേശ്
ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം; സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് കണ്ണന്താനം സെല്‍ഫി എടുത്തിട്ടില്ലെന്ന് എംടി രമേശ്

കോഴിക്കോട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോാള്‍ ജവാന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സെല്‍ഫി പകര്‍ത്തിയിട്ടില്ലന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മറ്റാരോ എടുത്ത ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും എം ടി രമേശ് പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനം സൈനികന്റെ മൃതശരീരത്തില്‍ റീത്ത് വയ്ക്കുന്ന ചിത്രമായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ അതിനുപകരം റീത്ത് സമര്‍പ്പിച്ച് മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എംടി രമേശ് വ്യക്തമാക്കി.

സൈനികന്റെ മൃതശരീരത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു. ്അതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കണ്ണന്താനം രംഗത്ത് വന്നിരുന്നു. ജവാന്റെ മൃതദേഹത്തിനരികെ നില്‍ക്കുന്ന ചിത്രം സെല്‍ഫിയല്ലെന്നായിരുന്നു കണ്ണന്താനത്തിന്റെ വിശദീകരണം.

ജവാന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത ചിത്രമാണ്. അവര്‍ ഇത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന ഓഫീസിലേക്ക് അയച്ചു കൊടുത്തു. ആ ചിത്രം സെല്‍ഫിയല്ലെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. താന്‍ സെല്‍ഫി എടുക്കാറില്ല. ഇതുവരെ സെല്‍ഫി എടുത്തിട്ടില്ലന്നും കണ്ണന്താനം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായതോടെ ഫേസ് ബുക്കില്‍ നിന്ന് മന്ത്രി ഫോട്ടോ പിന്‍വലിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com