അടിമുടി മാറാനൊരുങ്ങി എക്‌സൈസ്; ആധുനിക സംവിധാനങ്ങളുമായി സേവന രം​ഗത്ത്

ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളുമായി എക്‌സൈസ് വകുപ്പ് സേവന രംഗത്ത് മുന്നേറുന്നു
അടിമുടി മാറാനൊരുങ്ങി എക്‌സൈസ്; ആധുനിക സംവിധാനങ്ങളുമായി സേവന രം​ഗത്ത്

കാക്കനാട്: ആധുനിക സംവിധാനങ്ങളും പുതിയ പദ്ധതികളുമായി എക്‌സൈസ് വകുപ്പ് സേവന രംഗത്ത് മുന്നേറുന്നു. ഈ മാസം 26ന് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി മൂന്ന് പ്രധാന സംരംഭങ്ങള്‍ക്കാണ് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ ജില്ലയില്‍ തുടക്കം കുറിക്കുന്നത്.

എക്‌സൈസ് വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വയര്‍ലെസ് സംവിധാനം നടപ്പിലാക്കും. ഇതോടെ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളും വാഹനങ്ങളും വയര്‍ലെസ് സംവിധാനത്തിന്റെ പരിധിയില്‍ വരും. ഇതോടൊപ്പം തന്നെ അങ്കമാലിയില്‍ പണികഴിപ്പിച്ചിട്ടുള്ള അങ്കമാലി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനവും വൈകീട്ട് അഞ്ച് മണിക്ക് അങ്കമാലിയില്‍ മന്ത്രി നിര്‍വഹിക്കും. അങ്കമാലി റെയ്ഞ്ച് ഓഫീസിന് കീഴില്‍ വരുന്ന വകുപ്പിന്റെ വിവിധ ഓഫീസുകള്‍ ഈ കെട്ടിട സമുച്ചയത്തിലേക്ക് മാറ്റി പ്രവര്‍ത്തനം സുഗമമാക്കുവാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 

സമൂഹത്തിലെ ലഹരിയുടെ വ്യാപനം കുറയ്ക്കുന്നതിനും ലഹരിക്കടിപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനുമായി സംസ്ഥാന  ലഹരിവര്‍ജ്ജന മിഷന്‍ 'വിമുക്തി'യുടെ ഭാഗമായി ജില്ലയിലെ ലഹരി വിമോചന ചികിത്സാ കേന്ദ്രവും 26ന് മന്ത്രി ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പിന്റെയും മൂവാറ്റുപുഴ നഗരസഭയുടെയും സഹകരണത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് ലഹരി വിമോചന കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com