തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴയിട്ട് നഗരസഭ; പിഴ അടച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിക്കും

പിഴ അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിലേക്ക് കടക്കുവാനാണ് നഗരസഭയുടെ തീരുമാനം
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴയിട്ട് നഗരസഭ; പിഴ അടച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിക്കും

ആലപ്പുഴ: തോമസ് ചാണ്ടി എംഎല്‍എയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന് 2.73 കോടി രൂപ പിഴയിട്ട് ആലപ്പുഴ നഗരസഭ. ചൊവ്വാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് അനധികൃത നിര്‍മാണത്തിന് അടിയന്തരമായി പിഴ ഈടാക്കാന്‍ തീരുമാനിച്ചത്. 

15 ദിവസത്തിനകം പിഴ അടയ്ക്കണം എന്ന് കാണിച്ച് നഗരസഭ ഉടന്‍ നോട്ടീസ് നല്‍കും. പിഴ അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിലേക്ക് കടക്കുവാനാണ് നഗരസഭയുടെ തീരുമാനം. തോമസ് ചാണ്ടി എംഎല്‍എയെ കൂടാതെ, മാത്യു ജോസഫ്, എന്‍.എക്‌സ്.മാത്യു എന്നിവരുടെ കൂടി ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെയാണ് ലേക്ക് പാലസ് റിസോര്‍ട്ട്. 

നഗരസഭാ സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥര്‍, മുന്‍സിപ്പല്‍ എഞ്ചിനിയര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത നിര്‍മാണം കണ്ടെത്തിയത്. 10 കെട്ടിടങ്ങളില്‍ റിസോര്‍ട്ടില്‍ പുതിയതായി നിര്‍മിക്കുകയും, 22 കെട്ടിടങ്ങളില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 5020.11 ചതുരശ്രമീറ്ററില്‍ നിന്നും 6287 ചതുരശ്രമീറ്ററായിട്ടാണ് 22 കെട്ടിടങ്ങളുടെ ഏരിയ വര്‍ധിപ്പിച്ചത്. ഇതിന് 17.26 ലക്ഷം രൂപയും അധിക നികുതിയും നഗരസഭ കണക്കാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com