യുകെജി വിദ്യാര്‍ഥിനിയേയും ചേച്ചിയേയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമം, സംഭവം കുറുപ്പന്തറയില്‍

നസ്രത്ത്ഹില്‍ ഡി പോള്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകുന്നതിനായിരുന്നു ശ്രമം
യുകെജി വിദ്യാര്‍ഥിനിയേയും ചേച്ചിയേയും തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമം, സംഭവം കുറുപ്പന്തറയില്‍

കുറുപ്പന്തറ: സ്‌കൂള്‍ വാഹനം നോക്കി നിന്ന യുകെജി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം. ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി വാഹനം കാത്ത് യുകെജി വിദ്യാര്‍ഥിനി ചേച്ചിക്കൊപ്പം നിന്നപ്പോഴായിരുന്നു സംഭവം. നസ്രത്ത്ഹില്‍ ഡി പോള്‍ സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകുന്നതിനായിരുന്നു ശ്രമം. 

പ്ലസ് ടു വിദ്യാര്‍ഥിനിയായ ചേച്ചിക്കൊപ്പം കുറുപ്പന്തറ ഭാഗത്ത് നിന്നും ഒരു കാര്‍ ഇരുവരുടേയും അരികിലൂടെ കടന്നു പോയി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഈ കാര്‍ തിരികെ ഇവരുടെ അടുത്തേക്ക് എത്തി. കുട്ടിയെ കാറില്‍ കയറ്റി തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് കാറിലേക്ക് കയറുവാന്‍ ഡ്രൈവിങ് സീറ്റിലിരുന്നയാള്‍ ചേച്ചിയോട് പറഞ്ഞു. 

ഇയാള്‍ കാറില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കുട്ടിയുടെ ചേച്ചി നിലവിളിച്ചുകൊണ്ട് അനിയത്തിയുമായി അടുത്തുള്ള വീട്ടിലേക്ക് ഓടി. ഈ വീട്ടുകാര്‍ എത്തിയപ്പോഴേക്കും കാര്‍ കോതനല്ലൂര്‍ ഭാഗത്തേക്ക് പോയി. പഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പം എത്തി കുട്ടികളുടെ മാതാപിതാക്കള്‍ കടത്തുരുത്തി പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ കാറിന്റെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ആലപ്പുഴ കായംകുളം സ്വദേശിയുടേതാണ് കാറെന്ന് വ്യക്തമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com