പ്രവര്‍ത്തന പരിചയമുള്ള സ്ത്രീകള്‍ ഏറെയുണ്ട്; വിജയസാധ്യതയുള്ള മൂന്ന് സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസ്

പതിറ്റാണ്ടുകള്‍ പ്രവര്‍ത്തന പരിചയമുള്ള നിരവധി വനിതകള്‍ കോണ്‍ഗ്രസിലുണ്ട്. ഇവരെ പാര്‍ലമെന്റ് രംഗത്തേക്ക് കൊണ്ടുവരാന്‍ നേതൃത്വം തയ്യാറാകണം
പ്രവര്‍ത്തന പരിചയമുള്ള സ്ത്രീകള്‍ ഏറെയുണ്ട്; വിജയസാധ്യതയുള്ള മൂന്ന് സീറ്റ് വേണമെന്ന് മഹിളാ കോണ്‍ഗ്രസ്

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റെന്ന ആവശ്യവുമായി മഹിള കോണ്‍ഗ്രസ്. വിജയ സാധ്യതയുള്ള മൂന്ന് സീറ്റ് തന്നെ ആവശ്യപ്പെടുമെന്ന് മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക പറഞ്ഞു. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള വനിതകളെ പാര്‍ലമെന്റ് രംഗത്തേക്ക് കൊണ്ടുവരാന്‍ നേതൃത്വം തയ്യാറാകണമെന്നും ലതിക സുഭാഷ് ആവശ്യപ്പെട്ടു.

വനിതകള്‍ കഴിവ് തെളിയിച്ച് രംഗത്ത് വരട്ടെ എന്നായിരുന്നു മഹിളകള്‍ക്ക് സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ ഈ വാദത്തെ പൂര്‍ണമായും ലതിക തള്ളിക്കളഞ്ഞു. പതിറ്റാണ്ടുകള്‍ പ്രവര്‍ത്തന പരിചയമുള്ള നിരവധി വനിതകള്‍ കോണ്‍ഗ്രസിലുണ്ട്. ഇവരെ പാര്‍ലമെന്റ് രംഗത്തേക്ക് കൊണ്ടുവരാന്‍ നേതൃത്വം തയ്യാറാകണം. ഏതെങ്കിലും സീറ്റ് നല്‍കിയാല്‍ പോരെന്നും വിജയസാധ്യതയുള്ള സീറ്റുകള്‍ തന്നെ വേണമെന്നും ലതിക മീഡിയവണിനോട് പറഞ്ഞു. കുറഞ്ഞത് മൂന്ന് സീറ്റ് എങ്കിലും വേണമെന്നാണ് ആവശ്യം.

രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയപ്പോള്‍ വനിതകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ സീറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി കെപിസിസിയില്‍ നിന്നും സീറ്റ് ചോദിച്ച് വാങ്ങാനാണ് മഹിളാ കോണ്‍ഗ്രസ് തീരുമാനം. ജന മഹായാത്ര അവസാനിക്കുന്നതോടെ സീറ്റ് ആവശ്യം ശക്തമായി ഉന്നയിക്കാനാണ് മഹിളാ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com