തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരീക്ഷ നാളെ; ഹാള്‍ ടിക്കറ്റ് ലഭ്യമല്ല, തട്ടിപ്പെന്ന് ഉദ്യോഗാര്‍ഥികള്‍

രണ്ട് ദിവസമായി സെര്‍വര്‍ തകരാര്‍ മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരീക്ഷ നാളെ; ഹാള്‍ ടിക്കറ്റ് ലഭ്യമല്ല, തട്ടിപ്പെന്ന് ഉദ്യോഗാര്‍ഥികള്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ ഉദ്യോഗാര്‍ഥികള്‍ക്ക് തലേന്നും ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല. ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ എന്നീ തസ്തികകളിലേക്കാണ് പരീക്ഷ. 

നൂറുകണക്കിന് പേരാണ് ഈ തസ്തികകളില്‍ അപേക്ഷകരായിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ രണ്ട് ദിവസമായി സെര്‍വര്‍ തകരാര്‍ മൂലം ഉദ്യോഗാര്‍ഥികള്‍ക്ക് സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല. 

പ്രശ്‌നം ഉടന്‍ പരിഹരിക്കും എന്ന മറുപടിയാണ് ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ നിയമനത്തില്‍ തിരിമറി നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ സംഭവങ്ങള്‍ എന്നും ആരോപണം ഉയരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയേയും, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനേയും സമീപിക്കുവാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. 

ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ക്ക് ഹൈക്കോടതി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ പൊതുതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുന്‍പ് പരമാവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുവാനാണ് ഇപ്പോഴത്തെ നീക്കമെന്ന് ആരോപണം ഉയരുന്നു. ക്ലര്‍ക്ക്, പ്യൂണ്‍, ബോര്‍ഡ് വക പ്രസിലെ സാങ്കേതിക ജീവനക്കാര്‍, ടൈപ്പിസ്റ്റ് എന്നീ തസ്തികകളില്‍ അടുത്തിടെ നൂറു കണക്കിന് പേരെ പിന്‍വാതില്‍ നിയമനത്തിലൂടെ പ്രവേശിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com