മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്: തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് സുരേന്ദ്രന്‍ പിന്മാറി 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പിന്മാറി
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക്: തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് സുരേന്ദ്രന്‍ പിന്മാറി 

കൊച്ചി:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പിന്മാറി. ഇതോടെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനുളള സാധ്യതയേറി.

 മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും. മുസ്ലീം ലീഗ് എംഎല്‍എയായിരുന്ന പി ബി അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെതുടര്‍ന്ന് മഞ്ചേശ്വരം മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ ഉപതെരഞ്ഞെടുപ്പിനുളള കളമൊരുക്കിയാണ് സുരേന്ദ്രന്റെ പിന്മാറ്റം.

തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. സാക്ഷികളെ ഹാജരാക്കുന്നത് തടയാന്‍ സിപിഎമ്മും ലീഗും ഒത്തുകളിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്.  മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന പി ബി അബ്ദുല്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.  

സുരേന്ദ്രനെതിരെ 89 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ നിയമസസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയം. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് വേണ്ടി 259 പേര്‍ കള്ളവോട്ട് ചെയ്‌തെന്നായിരുന്നു സുരേന്ദ്രന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com