വോട്ടര്‍പട്ടികയില്‍ പേര് ഉറപ്പാക്കാം;  സ്‌പെഷല്‍ ക്യാംപുകള്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും

വോട്ടര്‍പട്ടികയില്‍ പേര് ഉറപ്പാക്കാം;  സ്‌പെഷല്‍ ക്യാംപുകള്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും
വോട്ടര്‍പട്ടികയില്‍ പേര് ഉറപ്പാക്കാം;  സ്‌പെഷല്‍ ക്യാംപുകള്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും

തിരുവനന്തപുരം: അന്തിമവോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പാക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്‌പെഷല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമനുസരിച്ച് എല്ലാ ജില്ലകളിലും പോളിംഗ് ലൊക്കേഷനുകളില്‍ മാര്‍ച്ച് രണ്ടിനും മൂന്നിനും ക്യാമ്പുകള്‍ നടത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ നിര്‍ദേശം നല്‍കി. 

കേരളമുടനീളമുള്ള 12,960 പോളിംഗ് ലൊക്കേഷനുകളിലെ 24,970 ബൂത്തുകളില്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി അന്തിമവോട്ടര്‍ പട്ടിക ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. പട്ടികയില്‍ പേര് ഇല്ലെങ്കില്‍ പോളിംഗ് ലൊക്കേഷനുകളില്‍തന്നെ ഓണ്‍ലൈനായി പേര് ചേര്‍ക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി പോളിംഗ് സ്‌റ്റേഷനുകളില്‍ കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കാന്‍ ജില്ലാതലങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

എല്ലാ വോട്ടര്‍മാരും ഈ സ്‌പെഷല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് തങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ ചേര്‍ക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com