തൃശൂർ: ചാലക്കുടിയ്ക്ക് സമീപം കാടുകുറ്റിയിൽ രണ്ട് സ്കൂൾ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. പതിമൂന്ന് വയസ് പ്രായമുള്ള ചാലക്കുടി സ്വദേശികളായ ആഗ്നസ്, മിനോഷ് എന്നിവരാണ് മരിച്ചത്.
അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. രണ്ട് പേരുടെയും മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ