അളവിലെ ക്രമക്കേടു തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മൊബൈല്‍ ആപ്പ്, ഉടന്‍ നടപടി

അളവിലെ ക്രമക്കേടു തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മൊബൈല്‍ ആപ്പ്, ഉടന്‍ നടപടി
അളവിലെ ക്രമക്കേടു തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മൊബൈല്‍ ആപ്പ്, ഉടന്‍ നടപടി

തിരുവനന്തപുരം: അളവുതൂക്കത്തിലെ ക്രമക്കേട് തടയാന്‍ ഇനി സുതാര്യം ആപ്പ്. അളവുതൂക്കത്തിലെ ക്രമക്കേട് തടയാനും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും വഴിയൊരുക്കി ലീഗല്‍ മെട്രോളജി വകുപ്പിന്റെ 'സുതാര്യം'  മൊബൈല്‍ ആപ്ലിക്കേഷന്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാ ഘോഷങ്ങളുടെ ഭാഗമായാണ്  ഹെല്‍പ്പലൈന്‍ സംവിധാനത്തിന് പുറമെ മൊബൈല്‍ ആപ്പും ലീഗല്‍ മെട്രോളജിവകുപ്പ്‌സജ്ജീകരിച്ചത്. 

പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ശേഷം പരാതി ഉന്നയിച്ചാല്‍ ഫ്‌ളയിങ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ച് നടപടിയെടുക്കും. രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റുമാര്‍, െ്രെഡവര്‍ എന്നിവരടങ്ങിയതാണ് ഫ്‌ളയിങ് സ്‌ക്വാഡ്. 

എല്ലാചൊവ്വാഴ്ചയും ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകള്‍ തിരുവനന്തപുരം വികാസ് ഭവനിലെ ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം അതത് മേഖലകളില്‍ പരിശോധന നടത്തും. മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഹെല്‍്പ്പ്‌ലൈന്‍ മുഖേനയും ലഭിക്കുന്ന പരാതികള്‍ അതത് മേഖലകളിലെ ഫ്‌ളയിങ് സ്‌ക്വാഡുകള്‍ക്ക് ജി.പി.എസ് സംവിധാനത്തിലൂടെ ലഭ്യമാകും. ഇതിനായി ലീഗല്‍മെട്രോളജി വകുപ്പിന്റെ വാഹനങ്ങളിലെല്ലാം ജി.പി.എസ് സംവിധാനം സജ്ജീ കരിച്ചിട്ടുണ്ട്. 

ആറ് മാസം മുമ്പാണ് മൊബൈല്‍ ആപ്പ് സംവിധാനം നിലവില്‍വന്നത്. പരാതികള്‍ ലഭിക്കുന്ന മുറയ്ക്ക് കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വി.ആര്‍ സുധീര്‍രാജ് പറഞ്ഞു. അളവുതൂക്കത്തിലെ ക്രമക്കേടിനെതിരെ 0483 2766157, 0471 155300, 9400198198, 04912115054, 2115098, 2335523 നമ്പറുകളില്‍ ബന്ധപ്പെടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com