മുഹമ്മദ് യാസിന്‍ ഇന്ന് ഒഴിയും ; അനില്‍കാന്ത് വിജിലന്‍സ് ഡയറക്ടര്‍

ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക സൃഷ്ടിച്ച് പൊലീസ് തലപ്പത്തെ ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി
മുഹമ്മദ് യാസിന്‍ ഇന്ന് ഒഴിയും ; അനില്‍കാന്ത് വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ബി എസ് മുഹമ്മദ് യാസിന്‍ ഇന്ന് വിരമിക്കും. എട്ടുമാസം വിജിലന്‍സ് ഡയറക്ടറായിരുന്ന മുഹമ്മദ് യാസിന്‍ 33 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് വിരമിക്കുന്നത്. ആന്ധ്ര സ്വദേശിയായ യാസിന്‍, 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. 

മുഹമ്മദ് യാസിന്‍ വിരമിക്കുന്ന ഒഴിവില്‍ ദക്ഷണമേഖല എഡിജിപി അനില്‍കാന്തിനെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആറുമാസത്തേക്കാണ് അനില്‍കാന്തിന് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. അദ്ദേഹം നാളെ ചുമതലയേല്‍ക്കും. 

ഇതിനിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി തസ്തിക സൃഷ്ടിച്ച് പൊലീസ് തലപ്പത്തെ ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. നാലു റേഞ്ച് ഡിഐജിമാര്‍, രണ്ട് മേഖലാ ഐജിമാര്‍, എന്നിവരെയും ക്രമസമാധാന ചുമതലയില്‍ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com