ശബരിമല വികസനത്തിന് സർക്കാർ കമ്പനി; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കമ്പനി രൂപീകരിക്കും
ശബരിമല വികസനത്തിന് സർക്കാർ കമ്പനി; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സർക്കാർ കമ്പനി രൂപീകരിക്കും. ശബരിമല, പമ്പ, നിലയ്ക്കൽ, മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനും പൂർണമായി സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയാണ് രൂപീകരിക്കുന്നത്. മന്ത്രിസഭാ യോ​​ഗത്തിലാണ് തീരുമാനം. 

ബജറ്റിൽ ഓരോ വർഷവും വകയിരുത്തുന്ന തുകയും കിഫ്ബി വകയിരുത്തിയ തുകയും ഉപയോഗിച്ച് ശബരിമല വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലാഭം കൂടാതെ പ്രവർത്തിക്കുന്ന കമ്പനി രൂപീകരിക്കുന്നത്.

ഈ കമ്പനിക്ക് ചീഫ് സെക്രട്ടറി ചെയർമാനും വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളുമായി ഗവേണിംഗ് ബോഡിയുണ്ടാകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ കൺവീനറായിരിക്കും. ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും ദേവസ്വം ബോർഡ് കമ്മിഷണർ കൺവീനറുമായി ഇംപ്ലിമെന്റേഷൻ കമ്മിറ്റിയും രൂപീകരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com