എന്തുവന്നാലും മലചവിട്ടാനുറച്ച് ദലിത്-ആദിവാസി വനിതാ സംഘം ; യാത്രാ തീയതിയിൽ നാളെ തീരുമാനം

പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘം ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി മു​ൻ​കൂ​ട്ടി തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ പോ​കാ​മെ​ന്ന നി​ർ​ദേ​ശ​വും ചി​ല​ർ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്
എന്തുവന്നാലും മലചവിട്ടാനുറച്ച് ദലിത്-ആദിവാസി വനിതാ സംഘം ; യാത്രാ തീയതിയിൽ നാളെ തീരുമാനം

കൊച്ചി : മ​ക​ര വി​ള​ക്ക് മഹോൽസവം ക​ഴി​യു​ന്ന​തി​നു മു​മ്പ്​ ശ​ബ​രി​മ​ല​യി​ൽ പ്രവേശിക്കാൻ ദലിത്-ആദിവാസി വനിതകളുടെ സംഘം തയ്യാറെടുക്കുന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ദി​വാ​സി അ​വ​കാ​ശ പു​നഃ​സ്ഥാ​പ​ന സ​മി​തി, തി​രു​വ​ന​ന്ത​പു​ര​ത്തെ വീ ​ദ പീ​പ്പി​ൾ, എ​റ​ണാ​കു​ള​ത്തെ ആ​ർ​പ്പോ ആ​ർ​ത്ത​വം, സി.​പി.​ഐ(​എം.​എ​ൽ) റെ​ഡ് സ്​​റ്റാ​ർ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​ർ കൊച്ചിയിൽ ഒ​ത്തു​ചേ​ർ​ന്നി​രു​ന്നു. സു​പ്രിം​കോ​ട​തി വി​ധി ഏ​തു​വി​ധേ​ന​യും ന​ട​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘം ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്. നാ​ളെ​ കൊച്ചിയിൽ ചേരുന്ന യോ​ഗത്തിൽ ഇവർ ശ​ബ​രി​മ​ല​ യാത്രയുടെ തീയതി പ്രഖ്യാപിച്ചേക്കും. 

സ​ർ​ക്കാ​റി‍ന്റെ നിസം​ഗതയും പൊലീസിന്റെ ഇരട്ടത്താപ്പും സമൂഹത്തിന്  മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ക്കു​ന്ന രീ​തി​യി​ൽ സംസ്ഥാനത്ത് പ്ര​ചാ​ര​ണം ന​ട​ത്താ​നും സം​ഘം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​ർ സം​ഘം ചേ​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി മു​ൻ​കൂ​ട്ടി തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​തെ പോ​കാ​മെ​ന്ന നി​ർ​ദേ​ശ​വും ചി​ല​ർ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ടു​ങ്ങി​യ വ​ഴി​ക​ളും ശ​ബ​രി​മ​ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​ന​ത്തി​ലെ​ത്തു​ക. 

യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള വാ​ട്സ് ആ​പ് സ​ന്ദേ​ശ​ത്തി​ൽ ദ​ലി​ത് ആ​ക്ടി​വി​സ്​​റ്റു​ക​ളാ​യ അ​ഡ്വ. ജെ​സ്സി​ൻ, മൃ​ദു​ല ദേ​വി, രേ​ഖ​രാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ളും ഫോ​ൺ​ന​മ്പ​റും കൊ​ടു​ത്തി​ട്ടുണ്ട്. മല കയറ്റത്തിന് പൊലീസിന്റെ സ​ഹാ​യം തേടണോ എ​ന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നേ​ര​ത്തേ മ​ല ക​യ​റാ​നെ​ത്തി​യ യു​വ​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​ത് പൊ​ലീ​സ് വ​ഴി​യാ​ണെ​ന്നും ഇ​വ​ർ സം​ശ​യി​ക്കു​ന്നു​. അതേസമയം സം​ര​ക്ഷ​ണം ത​രേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ള്ള​തി​നാ​ൽ സ​ഹാ​യം തേ​ടു​ക​യാ​ണ് ഉ​ചി​തം എ​ന്നാ​ണ് സം​ഘ​ത്തി​ലെ ഭൂ​രി​ഭാ​ഗത്തിന്റെയും അഭിപ്രായം. 

ഈ സംഘത്തിനൊപ്പം കഴിഞ്ഞ തവണ  യാത്ര പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്ന ത​മി​ഴ്നാ​ട്ടി​ലെ മ​നി​തി​യും ശ​ബ​രി​മ​ല​യി​ലേ​ക്ക് തി​രി​ച്ചേ​ക്കുമെന്നും റിപ്പോർട്ടുണ്ട്. . ആ​ലോ​ച​നാ​യോ​ഗ​ത്തി​ന് മ​നി​തി​യു​ടെ പ്ര​തി​നി​ധി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തി​ല്ല, പ​ക​രം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി പ​ങ്കെ​ടു​ക്കും. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ-​ക്വി​യ​ർ പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​കുമെന്നും റിപ്പോർട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com