യുവാക്കളേ ഇതിലേ ഇതിലേ...: ടെറിട്ടോറിയല്‍ ആര്‍മിയില്‍ അവസരം; റിക്രൂട്ട്‌മെന്റ് റാലി കണ്ണൂരില്‍, ഒഴിവുകള്‍ ഇങ്ങനെ

യുവാക്കളേ ഇതിലേ ഇതിലേ...: ടെറിട്ടോറിയല്‍ ആര്‍മിയില്‍ അവസരം; റിക്രൂട്ട്‌മെന്റ് റാലി കണ്ണൂരില്‍, ഒഴിവുകള്‍ ഇങ്ങനെ

സൈനിക സേവനത്തിന് അവസരമൊരുക്കാന്‍ ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി 4 മുതല്‍ 8 വരെ കണ്ണൂര്‍ കോട്ടമൈതാനിയില്‍ നടക്കും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നാലിനും മറ്റ് സംസ്ഥാനക്കാര്‍ക്കും കേന്ദ്രഭരണപ്രദേശക്കാര്‍ക്കും അഞ്ചിനുമാണ് റാലി. രാവിലെ ആറുമണിമുതല്‍ രജിസ്‌ട്രേഷനും ഫിസിക്കല്‍ ടെസ്റ്റും ആരംഭിക്കും. 

ഒഴിവുകള്‍

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി (79 ഒഴിവ്), ക്ലാര്‍ക്ക് സ്റ്റാഫ് ഡ്യൂട്ടി (1 ഒഴിവ്) പാചകക്കാരന്‍ (2 ഒഴിവ്), ഡ്രസ്സര്‍ (3 ഒഴിവ്), ഹൗസ്‌കീപ്പര്‍ (2 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. 18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ എസ്.എസ്.എല്‍.സി.ക്ക് 45 ശതമാനം മാര്‍ക്കും എല്ലാ വിഷയത്തിലും 33 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ പ്ലസ്ടുവോ ഉയര്‍ന്ന യോഗ്യതയോ വേണം. 

സോള്‍ജ്യര്‍ ക്ലാര്‍ക്ക്സ്റ്റാഫ് ഡ്യൂട്ടി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കുന്നവര്‍ പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും മൊത്തത്തില്‍ 60 ശതമാനം മാര്‍ക്കും നേടിയിരിക്കണം. എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ പ്ലസ്ടുവിന് ഇംഗ്ലീഷിനും മാത്സ്/അക്കൗണ്ട്‌സ് എന്നീ വിഷയങ്ങള്‍ക്ക് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കും നേടിയിരിക്കണം. ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

കായികപരിശോധനയില്‍ 1.6 കിലോമീറ്റര്‍ നിശ്ചിത സമയത്തിനുള്ളില്‍ ഓടണം. ഗ്രൂപ്പ് 1ന് അപേക്ഷിക്കുന്ന 18നും 21നും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ച് മിനിറ്റ് 40 സെക്കന്‍ഡ് കൊണ്ടും ഗ്രൂപ്പ് 2ന് അപേക്ഷിക്കുന്നവര്‍ അഞ്ച് മിനിറ്റ് 41 സെക്കന്‍ഡിനും ആറ് മിനിറ്റിനുമുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തീകരിക്കണം. 

ഗ്രൂപ്പ് 1ന് അപേക്ഷിക്കുന്ന 21നും 30നും ഇടയില്‍ പ്രായമുള്ളവര്‍ അഞ്ച് മിനിറ്റ് 40 സെക്കന്‍ഡ് കൊണ്ടും ഗ്രൂപ്പ് 2ന് അഞ്ച് മിനിറ്റ് 41 സെക്കന്‍ഡിനും ആറ് മിനിറ്റ് 20 സെക്കന്റിനുമുള്ളില്‍ ഓടണം.ഗ്രൂപ്പ് 1ന് അപേക്ഷിക്കുന്ന 30നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ആറ് മിനിറ്റ് 34 സെക്കന്റ് കൊണ്ടും ഗ്രൂപ്പ് 2ന് ആറ് മിനിറ്റ് 35 സെക്കന്‍ഡിനും ആറ് മിനിറ്റ് 50 സെക്കന്‍ഡിനുമുള്ളില്‍ ഓടണം.

 ഗ്രൂപ്പ് 1ന് അപേക്ഷിക്കുന്ന 40നും 42നും ഇടയില്‍ പ്രായമുളളവര്‍ ഏഴ് മിനിറ്റ് 9 സെക്കന്‍ഡ് കൊണ്ടും ഗ്രൂപ്പ് 2ന് ഏഴ് മിനിറ്റ് 10 സെക്കന്‍ഡിനും ഏഴ് മിനിറ്റ് 23 സെക്കന്‍ഡിനുമുള്ളില്‍ ഓട്ടം പൂര്‍ത്തീകരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് ലഭിക്കും. 


റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നവര്‍ ജനനസര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എജുക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്/അവിവാഹ സര്‍ട്ടിഫിക്കറ്റ്, റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, എന്‍.സി.സി./ കംമ്പ്യൂട്ടര്‍/സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും 20 പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോകളും ഹാജരാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com