വനിതാ മതില്‍ ലോക റെക്കോര്‍ഡ് പുസ്തകത്തിലേക്ക്‌; ഏറ്റവും ദൈര്‍ഘ്യമേറിയ മതില്‍

യൂണിവേഴ്‌സല്‍ റെക്കാഡ് ഫോറം, കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്‌സിലോണയിലെ ഒഫീഷ്യല്‍ വേള്‍ഡ് റെക്കാഡ് എന്നിവ ലഭിക്കും 
വനിതാ മതില്‍ ലോക റെക്കോര്‍ഡ് പുസ്തകത്തിലേക്ക്‌; ഏറ്റവും ദൈര്‍ഘ്യമേറിയ മതില്‍

തിരുവനന്തപുരം: വനിതാമതിലിന് മൂന്ന് ലോക റെക്കാഡുകള്‍ ലഭിച്ചേക്കും. കൊല്‍ക്കത്ത ആസ്ഥാനമായ യൂണിവേഴ്‌സല്‍ റെക്കാഡ് ഫോറം, കാലിഫോര്‍ണിയയിലെ അമേരിക്കന്‍ ബുക്ക് ഒഫ് റെക്കാഡ്, ബാഴ്‌സിലോണയിലെ ഒഫീഷ്യല്‍ വേള്‍ഡ് റെക്കാഡ് എന്നിവ ലഭിക്കാനാണ് സാദ്ധ്യതയുള്ളത്. പ്രാഥമിക പരിശോധനയില്‍ ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വനിതാ മതിലാണിതെന്ന് ബോദ്ധ്യമായതായി യൂണിവേഴ്‌സല്‍ റെക്കാഡ് ഫോറത്തിന്റെ അന്താരാഷ്ട്ര ജൂറി സുനില്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 50 ലക്ഷം പേര്‍ പങ്കെടുത്തതായാണ് പ്രാഥമിക കണക്ക്. ഒരാഴ്ചയ്ക്കു ശേഷം കൃത്യമായ കണക്ക് പ്രസിദ്ധീകരിക്കും. ഇത്രയധികം സ്ത്രീകള്‍ പങ്കെടുത്ത മതിലോ ചങ്ങലയോ മുന്‍പ് ഉണ്ടായിട്ടില്ല. പങ്കെടുത്ത സ്ത്രീകളുടെ എണ്ണത്തിനും മറ്റൊരു റെക്കാഡ് ലഭിക്കാനിടയുണ്ടെന്ന് സുനില്‍ ജോസഫ് പറഞ്ഞു.

620കിലോമീറ്ററില്‍ തീര്‍ത്ത മതില്‍ പൂര്‍ണമായും വീഡിയോയിലാക്കിയിട്ടുണ്ട്. 10 ജില്ലകളില്‍ 62 കിലോമീറ്റര്‍ വീതം കോഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. ജില്ലകളിലെ വീഡിയോകള്‍ പരിശോധിച്ച ശേഷം 15ദിവസത്തിനകം ലോകറെക്കാഡ് സര്‍ട്ടിഫിക്കറ്റ് കൈമാറും. ലിംക ബുക്ക് ഒഫ് റെക്കാഡിനായി വീഡിയോയും രേഖകളും അയച്ചുകൊടുക്കുമെന്ന് സുനില്‍ ജോസഫ് പറഞ്ഞു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍, ടി.എന്‍ സീമ, പി.എസ്. ശ്രീകല, പുഷ്പലത എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com