സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകൾ വാങ്ങാം; ബിനാലെയിലെ തപാൽ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു

സന്ദർശകർക്ക് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകൾ ലഭിക്കാൻ ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്
സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകൾ വാങ്ങാം; ബിനാലെയിലെ തപാൽ വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു

കൊച്ചി: കൊച്ചി- മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിൻ വാൾ ഹൗസിൽ തപാൽ വകുപ്പിനൊരു സ്റ്റാളുണ്ട്. സന്ദർശകർക്ക് സ്വന്തം ചിത്രം പതിച്ച സ്റ്റാമ്പുകൾ ലഭിക്കാൻ ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. ആർക്കുവേണമെങ്കിലും ഇഷ്ടമുള്ള ചിത്രം നൽകി അത് നിശ്ചിത ഡിസൈനിൽ സ്റ്റാമ്പായി തത്സമയം അച്ചടിച്ചു വാങ്ങാം. 

അഞ്ച് രൂപ വിലയുള്ള ഇവ സാധാരണ സ്റ്റാമ്പുകൾ പോലെ തപാൽ ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കാം. 12 എണ്ണം വരുന്ന ഷീറ്റുകളിലാണ് സ്റ്റാമ്പുകൾ അച്ചടിക്കുന്നത്. സേവന നിരക്കടക്കം 300 രൂപയാണ് വില. പുത്തൻ വിപണന തന്ത്രം സ്വീകരിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കമെന്ന് എറണാകുളം ഡിവിഷൻ മാർക്കറ്റിങ് എക്സിക്യൂട്ടിവ് എം അശ്വതി പറഞ്ഞു. 

സു​ഗന്ധമുള്ള സ്റ്റാമ്പുകൾ, ചണം കൊണ്ടുണ്ടാക്കിയ സഞ്ചി, മൂന്ന് വ്യത്യസ്തയിനം സു​ഗന്ധദ്രവ്യങ്ങൾ, തപാൽ വകുപ്പിന്റെ സ്മരണികയായ കപ്പ് എന്നിവയടങ്ങിയ സമ്മാനപ്പൊതിയും ഇവിടെ ലഭ്യമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com