യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയത് കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ ; പിണറായിക്ക് വന്‍ വില കൊടുക്കേണ്ടി വരുമെന്ന് കെ സുധാകരന്‍

പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. യുവതികള്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെപ്പോലെ
യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയത് കണ്ണൂരില്‍ നിന്നുള്ള പൊലീസുകാര്‍ ; പിണറായിക്ക് വന്‍ വില കൊടുക്കേണ്ടി വരുമെന്ന് കെ സുധാകരന്‍

കണ്ണൂര്‍ : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ രംഗത്തെത്തി. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് കള്ളന്മാരെപ്പോലെയാണ്. പിണറായി വിജയന്‍ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. 

കണ്ണൂരില്‍ നിന്നുള്ള പൊലീസുകാരാണ് യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയത്. ഇതിന്റെ ഭാഗമായി പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. ഇവര്‍ സിപിഎം അനുകൂലികളാണ്. ഭരണാധികാരികള്‍ ജനങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകേണ്ടത്. പിണറായി വിജയന്‍ പൂര്‍ണ ഫാസിസ്റ്റാണെന്ന് തെളിയിച്ചെന്നും സുധാകരന്‍ പറഞ്ഞു.

യഥാര്‍ത്ഥ ഭക്തരാണെങ്കില്‍ അവര്‍ ശബരിമലയില്‍ പോകില്ലായിരുന്നു. ഇവര്‍ ആക്ടിവിസ്റ്റുകളാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവര്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് യുവതികള്‍ ദര്‍ശനം നടത്തിയത്. നീചമായ നീക്കമാണ് ശബരിമലയില്‍ നടന്നതെന്നും സുധാകരന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com