ഭര്‍ത്താവ് ജയിലിലായപ്പോള്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

ഭര്‍ത്താവ് ജയിലിലായ സമയത്ത് കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
ഭര്‍ത്താവ് ജയിലിലായപ്പോള്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

ആലുവ: ഭര്‍ത്താവ് ജയിലിലായ സമയത്ത് കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. ആലുവയില്‍ യുവതിയെ ഭീഷണിപ്പെടുത്തി ഒരുമാസമായി പീഡിപ്പിച്ചുവന്ന കാസര്‍കോട് സ്വദേശി മുത്തലിബിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ ഇയാള്‍ ഫെയ്‌ല്ബുക്കിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ ബലാത്സംഗം ചെയ്തതിന് കരുവാരക്കുണ്ട് പൊലീസില്‍ കേസുണ്ട്. ഇതിന് ശേഷം ആലുവയിലെത്തിയ പ്രതി വിസ കച്ചവടവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു. യുവതിയും ഭര്‍ത്താവും പുത്തന്‍കുരിശ് ഭാഗത്തായിരുന്നു താമസം. മുത്തലിബ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. 

ഇതിനിടെ വഞ്ചാനാക്കുറ്റത്തിന് യുവതിയുടെ ഭര്‍ത്താവ് ജയിലിലായി. ഇതോടെ പ്രതി യുവതിയെയും കുട്ടിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആലുവയിലെ ഇയാളുടെ താമസസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഇവിടെവച്ചാണ് ഒരുമാസം പീഡിപ്പിച്ചത്. ഭര്‍ത്താവ് ജയിലില്‍ നിന്ന് ഇറങ്ങിയശേഷം യുവതിയെ കണ്ടെത്തി. കാര്യം അറിഞ്ഞി ശേഷം പരാതി നല്‍കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com