കുറഞ്ഞ വിലയ്ക്ക് ചിക്കന്‍: ഒരുങ്ങുന്നത് 14 ഹാച്ചറികള്‍; 931 ഫാമുകല്‍; ഇനി സുലഭം

സംസ്ഥാന വ്യാപകമായി സെയില്‍സ് ഔട്ട്‌ലെറ്റുകളിലൂടെയും ഓണ്‍ലൈന്‍ വിപണിയിലൂടെയുമാണ് കോഴിയിറച്ചി വിപണനം
കുറഞ്ഞ വിലയ്ക്ക് ചിക്കന്‍: ഒരുങ്ങുന്നത് 14 ഹാച്ചറികള്‍; 931 ഫാമുകല്‍; ഇനി സുലഭം

തിരുവനന്തപുരം: ഗുണമേന്മയുള്ള കോഴിയിറച്ചി കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തിക്കുന്ന കേരള ചിക്കന്‍ പദ്ധതിക്ക് അണിയറയില്‍ ഒരുങ്ങുന്നത് 14 ഹാച്ചറികളും മൂന്ന് മാംസ - മാലിന്യ സംസ്‌കരണ ശാലകളും. പ്രതിദിനം 50 മെട്രിക്ക് ടണ്‍ കോഴിയിറച്ചി ഉത്പാദിപ്പിക്കുന്നതിനായി പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാംസ സംസ്‌കരണശാലകള്‍ ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും ഓരോ ഹാച്ചറികള്‍ തുടങ്ങും. മാംസ സംസ്‌കരണശാലകളോടൊപ്പമാണ് മാലിന്യ സംസ്‌കരണശാലകള്‍ പ്രവര്‍ത്തിക്കുക.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരള പ്രൊഡ്യൂസര്‍ കമ്പനി എന്ന പേരില്‍ രൂപവത്കരിച്ച കമ്പനിക്കാണ് കേരള ചിക്കന്റെ ചുമതല. പദ്ധതി പ്രപവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ലാഭം പൂര്‍ണമായി കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും കുടുംബശ്രീ ബ്രോയ്‌ലര്‍ കര്‍ഷകരില്‍ നിന്നും തെരഞ്ഞടുത്ത രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക.

വിപണിയുടെ പത്ത് ശതമാനം വില്‍പ്പന സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരത്തോളം ഫാമുകളാണ് ആരംഭിക്കുന്നത്. സംസ്ഥാന വ്യാപകമായി സെയില്‍സ് ഔട്ട്‌ലെറ്റുകളിലൂടെയും ഓണ്‍ലൈന്‍ വിപണിയിലൂടെയുമാണ് കോഴിയിറച്ചി വിപണനം.റോസ്, കോബ്, ഹബ്ബാര്‍ഡ് തുടങ്ങിയ ഇനത്തില്‍പ്പെട്ട ലോകത്തോര അത്യുത്പാദനശേഷിയുള്ള ബ്രോയിലര്‍ കോഴികളെയാണ് ഇറച്ചി ഉത്പാദനത്തിനായി പരിഗണിക്കുന്നത്.
ആഴ്ചയില്‍ ഒരു ലക്ഷം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിനുള്ള അമ്മ പക്ഷികളെ വളര്‍ത്തുന്നതിനായി മൂന്ന് യൂണിറ്റുകളും ആരംഭിക്കും.

14 ജില്ലകളിലായി 931 ഫാമുകള്‍ ആരംഭിക്കുന്നത്. 757 വ്യക്തിഗത ഫാമുകളും 174 സംഘങ്ങളുമാണ് ഫാം നടത്തുക. അയ്യായിരും ഫാമുകള്‍ സ്ഥാപിക്കും. കെപ്‌കോയിലൂടെ മാത്രം വിപണനം നടത്താന്‍ കഴിയാത്തതിനാലാണ് ഔട്ട്‌ലെറ്റുകളിലൂടെ വിതരണം നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com