തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസന്‍: ജി സുധാകരന്‍

തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസന്‍: ജി സുധാകരന്‍

തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു

ആലപ്പുഴ: ശബരിമല തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു. 

ജാതിപ്പിശാചിന്റെ പ്രതീകമല്ലേ ഈ തന്ത്രി എന്ന ചോദ്യത്തോടെയാണ് സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിച്ചത്. അദ്ദേഹം ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്. ബ്രാഹ്മണന്‍ രാക്ഷസനായാല്‍ ഏറ്റവും ഭീകരനായിരിക്കും. നല്ല ശുദ്ധ ബ്രാഹമണനല്ല അദ്ദേഹം. അയ്യപ്പനെ അദ്ദേഹത്തിനു ബഹുമാനമില്ല, സ്‌നഹമില്ല, കൂറില്ല. അയ്യപ്പന്റെ കൃപ കൊണ്ടാണ് അന്നം കഴിക്കുന്നതെന്ന് ഓര്‍മയില്ല- മന്ത്രി കുറ്റപ്പെടുത്തി.

ഞാന്‍ പൂട്ടിയിട്ട് എന്റെ പാട്ടിനു പോവുമെന്നാണ്  അദ്ദേഹം പറഞ്ഞത്. അയാളെ ഏല്‍പ്പിച്ചിരിക്കുകയാണ് ആ പ്രതിഷ്ഠയെ. എന്നിട്ട് ഞാന്‍ പൂട്ടിയിട്ടു പോവുമെന്നാണ് പറയുന്നത്. പിന്നെ അയ്യപ്പനെ ആരു നോക്കുമെന്നാണ്? ഞങ്ങള്‍ക്കു നോക്കാന്‍ പറ്റുമോ? മുഖ്യമന്ത്രിക്കു നോക്കാന്‍ പറ്റുമോ? ദേവസ്വം ബോര്‍ഡ് മെമ്പര്‍ക്കു നോക്കാന്‍ പറ്റുമോ? അദ്ദേഹമല്ലേ നോക്കേണ്ടത്. ഞാന്‍ രാജിവച്ചു പോവുമെന്നു പറഞ്ഞാല്‍ പോരേ? വേറൊരാളെ ഏല്‍പ്പിക്കുമെന്ന് എന്താണ് പറയാതിരുന്നത്? അപ്പോള്‍ സ്ഥാനം വേണം, താക്കോലുമായി പോവണമെന്നാണ്. ഇതെന്തു സംസ്‌കാരമാണ്. ഇതിനെയാണോ ബഹുമാനിക്കേണ്ടത്? - സുധാകരന്‍ ചോദിച്ചു.

ഒരു സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ മനുഷ്യനാണോ? ബ്രാഹ്മണ മേധാവിത്തത്തിന്റെ വീഴ്ചയുടെ ആരംഭമാണ് ശബരിമലയില്‍ കാണുന്നതെന്ന് സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com