നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്; ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെ തിരുവനനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നേതാവ്
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക്; ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെ തിരുവനനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞത് ആര്‍എസ്എസ് നേതാവ്. തിരുവനന്തപുരം ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. പ്രവീണ്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബെറിയുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമകാലിക മലയാളത്തിന് ലഭിച്ചു.

 നൂറനാട് സ്വദേശിയാണ് പ്രവീണ്‍.  സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയും ഇയാള്‍ ബോംബെറിഞ്ഞു. ഹര്‍ത്താലില്‍ നെടുമങ്ങാട് വ്യാപക അക്രം നടന്നിരുന്നു. ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു പൊലീസ് സ്റ്റേഷന് നേരെ ബോെബെറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com