വിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയിലേക്ക് വരാം; നിലപാട് തിരുത്തി ദേവസ്വം മന്ത്രി

ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
വിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയിലേക്ക് വരാം; നിലപാട് തിരുത്തി ദേവസ്വം മന്ത്രി

തിരുവനന്തപുരം:  ആക്ടിവിസ്റ്റുകള്‍ ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന നിലപാട് തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളായ ആക്ടിവിസ്റ്റുകള്‍ക്ക് ശബരിലമയിലേക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞു.

സമരത്തിന്റെ ഭാഗമായാണെങ്കില്‍ വരേണ്ടെന്നാണ് താന്‍ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ ദര്‍ശനം നടത്തിയവരില്‍ അത്തരക്കാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് പ്രവേശിക്കാന്‍ പറ്റിയ ഇടമല്ലെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ശബരിമല വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും ഗൂഢലക്ഷ്യത്തോടെ ആക്ടിവിസ്റ്റുകള്‍ വരരുത് എന്നുമായിരുന്നു കടകംപള്ളിയുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com