ആലപ്പുഴയില്‍ വഞ്ചിവീട് കത്തിനശിച്ചു: യാത്രക്കാരായ വിദേശി ദമ്പതിമാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി 

ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുകെ സ്വദേശികളായ ദമ്പതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: കുട്ടനാട്ടില്‍ വിദേശി ദമ്പതികളുമായി പോയ വഞ്ചിവീട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നങ്കൂരമിട്ട സമയത്താണ് അപകടമുണ്ടായത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുകെ സ്വദേശികളായ ദമ്പതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാര്‍ത്താണ്ഡം കായലിലാണ് അപകടമുണ്ടായത്.

കുമരകത്തെ റിസോര്‍ട്ടില്‍ തങ്ങുകയായിരുന്ന പീറ്റും അലക്‌സാന്ഡ്രിയയും വഞ്ചിവീട്ടില്‍ കയറി ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ വഞ്ചിവീടിന്റെ അടിത്തട്ടില്‍ നിന്ന് പുക ഉയരുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന് തന്നെ അഗ്നിശമന ഉപകരണങ്ങളുടെ സഹായത്താല്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

എത്രയും പെട്ടെന്ന് സഞ്ചാരികളെ പുറത്തിറക്കി മറ്റൊരു ബോട്ടില്‍ സുരക്ഷിതായി റിസോര്‍ട്ടില്‍ എത്തിച്ചു. പക്ഷേ, വഞ്ചിവീട് അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. തീയണക്കാന്‍ ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് ആശങ്കയുണ്ടാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com