ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്,  ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു 

ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചിരുന്നു
ചരിത്രം കുറിച്ച് ഗീത ഗോപിനാഥ്,  ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു 

വാഷിംഗ്ടണ്‍ : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ ചീഫ് എക്കണോമിസ്റ്റായി ചുമതലയേറ്റു. ഐഎംഎഫിന്റെ ഈ സുപ്രധാന പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഗീത ഗോപിനാഥ്. ഡിസംബര്‍ 31 ന് വിരമിച്ച മൗറിസ് ഓബ്‌സ്‌ഫെല്‍ഡിന്റെ പിന്‍ഗാമിയായാണ് 47കാരിയായ ഗീത ഗോപിനാഥിന്റെ നിയമനം.


ഹാര്‍വാഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര പ്രഫസറാണ് ഗീതാ ഗോപിനാഥ്.  സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഗീത ഗോപിനാഥ് ഗവേഷണം നടത്തിയിട്ടുണ്ട്. തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം എന്നാണ് പുതിയ പദവിയെക്കുറിച്ച് ഗീത പ്രതികരിച്ചത്. 

ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥാനം രാജിവച്ചിരുന്നു. 2016 ജൂലൈയിലാണ് ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സ്ഥാനമേറ്റെടുത്തത്. രണ്ട് വര്‍ഷം സൗജന്യ സേവനം നല്‍കിയതിന് ഗീത ഗോപിനാഥിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ടിവി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com