ദേശീയ പണിമുടക്ക് : കേരളത്തില്‍ വൈകിയോടുന്ന ട്രെയിനുകള്‍ ഇവയൊക്കെ

തൊഴിലാളി യൂണിയനുകളുടെ 48 ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി
ദേശീയ പണിമുടക്ക് : കേരളത്തില്‍ വൈകിയോടുന്ന ട്രെയിനുകള്‍ ഇവയൊക്കെ

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ 48 ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. വിവിധ സ്‌റ്റേഷനുകളിലെ ട്രെയിന്‍ തടയലിനെ തുടര്‍ന്ന് മിക്ക ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടുന്നത്. ദീര്‍ഘദൂര ട്രെയിനുകള്‍ സംസ്ഥാനത്തിന് പുറത്തും തടയപ്പെടുന്നുണ്ട്. 

തിരുവനന്തപുരം, ആലപ്പുഴ, തൃപ്പൂണിത്തുറ, ചെറുവത്തൂര്‍, കോഴിക്കോട്, ഷൊര്‍ണ്ണൂര്‍,ഒലവക്കോട്, കണ്ണൂര്‍,പയ്യന്നൂര്‍, തലശ്ശേരി,തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ തീവണ്ടികള്‍ തടഞ്ഞു.  തിരുവനന്തപുരത്ത് രാവിലെ അഞ്ചിന് പുറപ്പെടേണ്ട വേണാട് 6.30 ഓടെയാണ് പുറപ്പെടാനായത്. ജനശതാബ്ദി, രപ്തിസാഗര്‍ ട്രെയിനുകളെയും രാവിലെ സമരക്കാര്‍ തടഞ്ഞു. തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് ട്രെയിനുകള്‍ പുറപ്പെട്ടത്. 

എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയിലാണ് ട്രെയിന്‍ തടഞ്ഞത്. 10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും സമരക്കാരെ റെയില്‍വേ പൊലീസ് എത്തി നീക്കി, ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മിക്കയിടത്തും സമരക്കാരെ മാറ്റി ട്രെയിനുകള്‍ വിടുന്നതിനാല്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചിട്ടില്ല. 

ഇന്ന് വൈകിയോടുന്ന പ്രധാന തീവണ്ടികള്‍ ഇവയാണ്. 

മുംബൈ  കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂര്‍
കന്യാകുമാരി  മുംബൈ ജയന്തി ജനത: ഒരു മണിക്കൂര്‍
ഗുരുവായൂര്‍  തിരുവനന്തപുരം ഇന്റര്‍ സിറ്റി: 2 മണിക്കൂര്‍
എറണാകുളം  തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂര്‍
ഹൈദരാബാദ്  ശബരി: ഒന്നേമുക്കാല്‍ മണിക്കൂര്‍ 
തിരുവനന്തപുരം  ഗോരഖ്പൂര്‍ രപ്തി സാഗര്‍ : രണ്ടര മണിക്കൂര്‍
തിരുവനന്തപുരം  കോഴിക്കോട് ജനശതാബ്ദി: ഒന്നര മണിക്കൂര്‍ 
തിരുവനന്തപുരം  ഷൊര്‍ണൂര്‍ വേണാട്: രണ്ടര മണിക്കൂര്‍ 

(രാവിലെ 11 മണി വരെയുള്ള കണക്കാണിത്). എറണാകുളം ജില്ലയില്‍ ആലുവ, കളമശ്ശേരി, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍ സമരം നടത്തുന്ന ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ നാളെ ട്രെയിന്‍ തടയുമെന്ന് അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com