വാവര് പള്ളിയിൽ സ്ത്രീകളെ വിലക്കിയിട്ടില്ല, മുന്‍കൂട്ടി അറിയിച്ച ശേഷം എത്താമെന്ന് ജമാ അത്ത്  

മസ്ജിദില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സന്ദര്‍ശനം നടത്താമെന്നും മുന്‍കൂട്ടി അറിയിച്ച ശേഷം ആര്‍ക്കും പ്രവേശിക്കാമെന്നും ഷാജഹാന്‍
വാവര് പള്ളിയിൽ സ്ത്രീകളെ വിലക്കിയിട്ടില്ല, മുന്‍കൂട്ടി അറിയിച്ച ശേഷം എത്താമെന്ന് ജമാ അത്ത്  

എരുമേലി: വാവര് പള്ളിയിൽ സ്ത്രീകൾക്ക് വിലക്കില്ലെന്ന് ജമാ അത്ത് പ്രസിഡണ്ട് പിഎച്ച് ഷാജഹാന്‍. മസ്ജിദില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സന്ദര്‍ശനം നടത്താമെന്നും മുന്‍കൂട്ടി അറിയിച്ച ശേഷം ആര്‍ക്കും പ്രവേശിക്കാമെന്നും ഷാജഹാന്‍ പറഞ്ഞു. മസ്ജിദിലെ പ്രാര്‍ത്ഥനകള്‍ക്ക് തടസ്സമുണ്ടാക്കാത്ത തരത്തില്‍ ശരീരശുദ്ധിയോടെ സന്ദര്‍ശനം നടത്താന്‍ തടസ്സങ്ങളൊന്നുമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

പള്ളിയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജവാര്‍ത്തകള്‍ പുറത്തുവിടുന്നുണ്ടെന്നും വാവര് പള്ളിയില്‍ നിന്ന് രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ നിലനില്‍ക്കുന്ന മതമൈത്രി തകര്‍ത്ത് ലഹള സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ വാവര് പള്ളിയില്‍ കയറുന്നതിനായി തമിഴ്നാട്ടിൽ നിന്നെത്തിയ മൂന്ന് സ്ത്രീകളുൾപ്പെടുന്ന ആറം​ഗ സംഘത്തെ സുരക്ഷാ കാരണങ്ങളാൽ പൊലീസ് അറസ്റ്റ് ചെയ്കിരുന്നു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെങ്കില്‍ വാവര് പള്ളിയിലും കയറ്റണമെന്നാണ് ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകരായ ഇവരുടെ ആവശ്യം. കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com