ഒരിക്കല്‍ പോലും കണ്ടിട്ടില്ല; എന്നും കണികാണാം; വീടിന്റെ മുറ്റത്ത് ബാലഭാസ്‌കറിന്റെ ശില്‍പ്പം ഒരുക്കി യുവാവ്

കോഴിക്കോട്: വയലിന്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌കറിന്റെ മരണത്തോട് പൊരുത്തപ്പെടാന്‍ മലയാളികള്‍ക്ക്് ഇപ്പോഴും കഴിഞ്ഞിട്ടില്ല. ആ മാന്ത്രിക വിരല്‍നാദം സംഗീത പ്രേമികള്‍ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. ബാലഭാസ്‌കര്‍ പിന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ശില്‍പ്പം വീടിന് മുന്നില്‍ നിര്‍മിച്ചിരിക്കുകയാണ് ചിത്രകലാ അധ്യാപകനായ സോബിനാഥ്. 

സോബിനാഥിന്റെ രാമനാട്ടുകരയിലുള്ള വീടിന് മുന്‍പിലാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. സോബിനാഥിന് ഒരു ദുഖം മാത്രമേയുള്ളൂ. തന്റെ ആരാധനാ പുരുഷനെ ഇതുവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഇനി ബാലഭാസ്‌കിനെ സോബിനാഥിന് എന്നും കണികാണാം. 

കമ്പിയും സിമന്റും മണലും ഉപയോഗിച്ചാണ് പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. ഏഴടിയോളം ഉയരമുള്ള പ്രതിമ, മൂന്ന് മാസം കൊണ്ടാണ് സോബിനാഥ് പൂര്‍ത്തിയാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com