പഞ്ചാബില്‍ നിന്നും അയച്ച ഗോതമ്പ് എത്തിയത് 10 മാസം കഴിഞ്ഞ്; പുഴുവും എലിയും കൈക്കലാക്കി

എഫ്‌സിഐ ബുക്ക് ചെയ്ത 12 വാഗണുകളില്‍ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങി കിടന്നതാണ് വിനയായത്
പഞ്ചാബില്‍ നിന്നും അയച്ച ഗോതമ്പ് എത്തിയത് 10 മാസം കഴിഞ്ഞ്; പുഴുവും എലിയും കൈക്കലാക്കി

ആലപ്പുഴ: പഞ്ചാബില്‍ നിന്നും അയച്ച 60 ടണ്‍ ഗോതമ്പ് ഇന്നലെയായിരുന്നു ആലപ്പുഴയില്‍ എത്തിയത്. വാഗണ്‍ തുറന്ന് നോക്കിയപ്പോള്‍ ഗോതബ് ചാക്കുകളില്‍ നിറയെ എലിയും പുഴുക്കണം. പഞ്ചാബ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അയച്ച ഗോതമ്പ് കേരളത്തിലേക്ക് എത്തിയത് 10 മാസം കഴിഞ്ഞായിരുന്നു.

എഫ്‌സിഐ ബുക്ക് ചെയ്ത 12 വാഗണുകളില്‍ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങി കിടന്നതാണ് വിനയായത്. ആലപ്പുഴയിലേക്കെത്തിയ ഇത് ഗുഡ്‌സ് ഷെഡില്‍ നിന്നും ഇവ എഫ്‌സിഐ ഗോഡൗണിലേക്ക് മാറ്റി. എന്നാല്‍ ഗോഡൗണിന്റെ ഉള്ളിലേക്ക് കയറ്റിയിട്ടില്ല. 

നേരത്തെ ഇവിടെ നിന്നും എത്തിയ വാഗണിലെ അരിയും ഗോതമ്പും റേഷന്‍ കടകളിലൂടെ വിതരണം ചെയ്തു കഴിഞ്ഞു. മുന്‍ കൂര്‍ പണം അടച്ചിട്ടും വാഗണ്‍ വൈകിയതിനെ കുറിച്ച് അന്വേഷിക്കുമെന്ന് എഫ്‌സിഐ അധികൃതര്‍ വ്യക്തമാക്കി. ആറ് ലോഡ് ഗോതമ്പാണ് പുഴുവരിച്ച നിലയില്‍ എത്തിയത്. 

എന്നാല്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഒരു സാധനവും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യില്ലെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ സപ്ലൈ ഓഫീസറോട് നിര്‍ദേശിക്കുമെന്നും മന്ത്രി പി.തിലോത്തമന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിച്ചു കളയും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com